2009, ജൂലൈ 31, വെള്ളിയാഴ്‌ച

ഒരു ഗൾഫ് പ്രഭാതം....


പതിവുപോലെ അന്നും സൂര്യന്‍ കിഴക്ക് തന്നെ ഉദിച്ചത് കാരണം ഞാന്‍ ഉറക്കം ഉണരുമ്പോഴേക്കും നേരം വല്ലാതെ പുലര്‍ന്നിരുന്നു. ഞാന്‍ ഉണര്‍ന്നു കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി സമ്മേളനം കഴിഞ്ഞ പുത്തരിക്കണ്ടം മൈതാനം പോലെ റൂം ഒഴിഞ്ഞു കഴിഞ്ഞിരുന്നു . മനസ്സില്ല മനസ്സോടെയാണെന്കിലും ഞാന്‍ പല്ലു തേപ്പും കുളിയും ഒരുവിധം കഴിച്ചുകൂട്ടി. ഡ്രെസ്സ് ചെയ് തു വന്നു ചായകുടിക്കാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച ..!!!! ഹൊ ..! അതെങ്ങനെ ഞാന്‍ പുറത്തുപറയും. വല്ലവനും ഏതാണ്ട് നേര്‍ച്ച പോലെ എനിക്കായ് ഉണ്ടാക്കി വച്ച അര ഗ്ലാസ് ചായ (അങ്ങിനെ പറയാമോ എന്നറിയില്ല , ഏതായാലും ഏതാണ്ടതു പോലൊക്കെ തന്നെയുള്ള )യില്‍ ഒരു കള്ള പിണ......യി മോന്‍ കിടന്നു സ്വിമ്മിംഗ് പഠിക്കുന്നു . അതുകണ്ടു കൊണ്ടു ഗ്ലാസ്സിന്റെ വക്കിലിരുന്നൊരുത്തന്‍ കൈ അടിച്ചു വിസില് വിളിക്കുന്നു . അതുകണ്ടു കലിപ്പ് വന്ന ഞാന്‍ മുന്നാറിലെത്തിയ മുഖ്യനെപ്പോലെ കൈയില്‍ കിട്ടിയ എന്തോ എടുത്തു അവന്റെ മോന്ത നോക്കി ഒരു വീക്കു കൊടുത്തു . ഭാഗ്യം!! ചായ മറഞ്ഞാലെന്ത് അവനൊന്നും പറ്റിയില്ലല്ലോ? കഷ്ടം പൃഷ്ടം കുലുക്കി എന്നെ നോക്കി കളിയാക്കിയിട്ടവൻ പറന്നു പോയി . 1-)o തീയ്യതി അടിച്ചു വാളുവയ്ക്കാൻ കഷ്ടപ്പെട്ടു സംഘടിപ്പിച്ച ഒരു ഫുൾ ബോട്ടിൽ ഫോറിൻ വിസ്കി കാലത്തെഴുന്നേറ്റു കുടിക്കാനെടുത്തപ്പോൾ കൈയ്യീന്നു താഴെപ്പോയവനെപ്പോലെ ഇനിയെന്ത് എന്നു കരുതി ആ നശിച്ച ഈച്ചയേയും പ്രാകി ഇനി വല്ലതും കഴിക്കാൻ കിട്ടുമോ എന്നു നോക്കി അടുക്കളയിലെത്തിയ ഞാൻ നിരാശനായി. ഒടുവിൽ ഈ ലോകത്തെ സോഷ്യലിസത്തിന്റെ ഉദാത്തവും ഉത്തമോദാഹരണവും സർവ്വോപരി നമ്മുടെ ഗൾഫ് മലയാളികളുടെ ദേശീയ ഭക്ഷണവുമായ “കുബ്ബൂസ്സിനെ” മിനിഞ്ഞാന്നത്തെ മീൻ‌കറിയുടെ സഹായത്തോടെ ബലാത്സംഗം ചെയ്തു നിർവൃതിയോടെ ഞാൻ വെൽഡ്രസ്സ്ഡായി അന്നത്തെ ജോലി തെണ്ടലിനായി പുറത്തേക്കിറങ്ങി.........


തുടരും........

..

4 അഭിപ്രായങ്ങൾ:

  1. ഇതു വളരെ മുൻപെ തന്നെ പ്രസിദ്ധീകരിച്ചതാണു. പക്ഷെ പലരുടേയും സിസ്റ്റത്തിൽ ഇതിന്റെ ഫോണ്ട് ലഭിക്കാത്തിനാൽ എഡിറ്റ് ചെയ്തു വീണ്ടും പോസ്റ്റുന്നു..സഹകരിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. “കുബ്ബൂസ്സിനെ” മിനിഞ്ഞാന്നത്തെ മീൻ‌കറിയുടെ സഹായത്തോടെ ബലാത്സംഗം ചെയ്തു നിർവൃതിയോടെ ....


    ഹിഹി..

    കൊള്ളാ‍ട്ടോ.. :)
    തുടരൂ...

    മറുപടിഇല്ലാതാക്കൂ