തിരയുന്നതെന്തിനെ നീ………..
നിശബ്ദമാം ഈ നീല നിശീഥിനിയിൽ
എങ്ങോ പൊഴിയാൻ മറന്നു നിൽക്കും
വെൺനിലാവിൻ നൈർമ്മല്യമോ? , അതോ,
നിന്നെ തഴുകിയുറക്കുമാ കുളിർതെന്നലി൯ സാമീപ്യമോ?
എവിടെ ഇന്നെൻ പ്രിയ തൊഴിയാം രാപ്പാടി
എന്തേ മറന്നുവോ സഖീ, ആ ഗാനാമൃതത്തിൻ പാലാഴി
കാണാതെയെങ്ങോ മറഞ്ഞു നിൽപ്പതെന്തേ മിന്നാമിനുങ്ങുകൾ
എന്തേ നിശബ്ദമായ് തളർന്നിരിപ്പൂ ചീവീടുകൾ
കടം പറഞ്ഞൊഴിഞ്ഞു പോയൊരു നറു വസന്തമോ,
പ്രകൃതിതൻ മാറിടം നഗ്നമാക്കിയ ചെറു ശിശിരമോ
അതോ, കാലത്തിൻ കൈപ്പിഴപോൽ രൌദ്രമാം വർഷമോ
പറയൂ പ്രിയേ, നിതാന്തമായ് നീ തിരയുന്നതെന്തിനെ…….
കൊഴിഞ്ഞു വീഴുമീ നിശ തൻ അന്ത്യയാമങ്ങളിൽ
വിടചൊല്ലി, വിരഹാർദ്രയായൊഴിഞ്ഞു പോകുമീ രാവിൽ
നിനക്കൊപ്പം കണ്ണിമയ്ക്കാതെ കാത്തിരിക്കാം ഞാനും
പ്രതീക്ഷ തൻ പൊൻപ്രഭ ചൊരിയുമൊരു പുതു സൂര്യോദയത്തിനായ്…….
By Prajesh Gopal
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂചെറുപ്പത്തില് മാത്രം കണ്ടും അനുഭവിച്ചും പരിചയിച്ച നമ്മുടെ ആ ഹരിത പ്രകൃതിയുടെ നഷ്ടപ്പെടലിന്റെ ഓര്‍മ്മയ്ക്കായി ഞാന്‍ ഈ കൊച്ചു കവിത സമര്‍പ്പിക്കുന്നു. വിശാലമായ കമന്റുകള്‍ കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്, ഇനിയും എഴുതുക
മറുപടിഇല്ലാതാക്കൂ):
മറുപടിഇല്ലാതാക്കൂ