2009, ജൂലൈ 28, ചൊവ്വാഴ്ച

ഒരു പ്രേമാർച്ചന

എഴുതാം ഞാൻ ഒരു കവിത,
പ്രിയേ, നിൻ സ്നേഹരാഗത്തിൻ കവിത,

നിന്നെക്കുറിച്ചോർക്കുമ്പോൾ,
നിൻ നാമം ചൊല്ലുമ്പോൾ
അറിയാതെ പടരുന്നെൻ നെഞ്ചി-
ലൊരായിരം കനൽക്കട്ടകൾ.

നമുക്കായ് എന്നും വാത്സല്യത്തിൻ രുചിയൂറും
മാമ്പഴം പൊഴിച്ചൊരാ മൂവാണ്ടൻ മുത്തശ്ശൻ
ഇന്നെനിക്കൊപ്പം തിരയുന്നിതോ, നിന്റെ കാൽ‌പ്പാടുകൾ,
ഒടുവിലൊരു ദീർഘനിശ്ശ്വാസത്തിലൊതുക്കി വച്ചുവോ ആ നഷ്ട നൊമ്പരം…

നിൻ കളിത്തോഴിയാം തുമ്പ തൻ കൈയിലൂർന്നു വരുമാ ചെറു-
മഞ്ഞുതുള്ളികൾ ഇന്നും പുഞ്ചിരിക്കാൻ മറന്നു പോകയോ?
നിൻ ആത്മസാമിപ്യമേറുമെൻ ആരാമത്തിലെന്തേ..
വിരുന്നു വരാൻ മടിക്കുന്നതെന്തേ ഋതുവും ശിശിരവും

കരയാം കാമുകിയെ, ഒന്നു മാറോടു ചേർക്കാൻ
ആയിരം കൈകളാൽ ആർത്തലച്ചെത്തിയിട്ടൊടുവിൽ
നിരാശതൻ കദന ഭാരവും പേറി,
തലതാഴ്ത്തി മടങ്ങും തിരമാലകളെപ്പോലെ,

നിന്നെ പുൽകാൻ വെമ്പുന്ന മനസ്സിനെ
കൊതിപ്പിച്ചു മറയുന്നു നിന്നോർമ്മതൻ നിഴൽചിത്രം.
നീ ഇന്നൊരോർമ്മമാത്രമാണെന്ന സത്യം,
അറിഞ്ഞിട്ടുമെന്തേ കൊതിക്കുന്നെൻ ഹൃദയം

കുറ്റബോധത്തിൻ ചുടുകാട്ടിലിട്ടെരിച്ചെന്റെ ജീവനെ
നിന്നിലലിഞ്ഞിടാൻ വെമ്പി നിൽക്കുന്നു ഞാനോമലേ
ഇനിയെന്നും നിന്റെ നിഴലായി മാറുവാ‍ൻ, നിൻ ശബ്ദമായി
അലയുവാൻ, വെടിയുന്നു ഞാനിന്നു പഴന്തുണിയാം എൻ ദേഹിയേ……


.............

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ജൂലൈ 28 2:29 PM

    ഒന്നും മനസിലായില്ല !! ഇതൊക്കെ പഴയ ക്ലീഷേ അല്ലേ മാഷേ. ഇനിയൊന്ന് മാറ്റിപ്പിടി.

    മറുപടിഇല്ലാതാക്കൂ
  2. നിൻ കളിത്തോഴിയാം തുമ്പ തൻ കൈയിലൂർന്നു വരുമാ ചെറു-
    മഞ്ഞുതുള്ളികൾ ഇന്നും പുഞ്ചിരിക്കാൻ മറന്നു പോകയോ?
    നിൻ ആത്മസാമിപ്യമേറുമെൻ ആരാമത്തിലെന്തേ..
    വിരുന്നു വരാൻ മടിക്കുന്നതെന്തേ ഋതുവും ശിശിരവും
    ഈ വരികൾ കൊള്ളാം.. പക്ഷെ ‘ എന്തെ’ എന്നു ആവർത്തിച്ചിരിക്കുന്നു..അല്പം കൂടി എഡിറ്റിംഗ് ആവശ്യപെടുന്നുവെങ്കിലും കവിതകൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  3. മനോഹരമായ വരികൾ. എനിക്കിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ