2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

#ഏകനായ് 
------------------
കൗമാരപ്രതീക്ഷകൾ നിറം ചാർത്തിയ
കലാലയമാം ആരാമത്തിൽ
എന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി
പറന്നു എന്നിൽ നീ വന്നു ഒരു ചെറു ശലഭമായി

തേൻ നുകർന്നും, തഴുകിത്തലോടിയും,നീ 
എന്റെ മനസ്സിന്റെ കടിഞ്ഞാൺ ഒതുക്കി വച്ചു
നിന്റെ വശ്യ സുന്ദരമാം വാക്കുകൾ തെളിച്ചൊരാ
വഴിയിൽ പിൻ തള്ളി ഞാനെൻ സുഹൃത്തുക്കളാം ദീപനാളങ്ങളെ

നിന്റെ ചിരിയിൽ മയങ്ങി, ഓർമ്മകൾ മരവിച്ചും
എന്റെ കാഴ്ചയും കേൾവിയും നീ മാത്രമായതും
എന്റെ ചീറകിന്നടിയിൽ നീ തണൽ തേടിയണഞ്ഞതും
എന്നിൽ നീ നിന്റെ പ്രാണൻ സമർപ്പിച്ചതും
ഒടുവിലെല്ലാം മറന്നു നീ ഓട്ടോഗ്രാഫിൻ താളുകളിൽ
കവിതയൊഴുകും സാരോപദേശമായി
കുറിച്ചിട്ട വരികളിൽ യാത്രാമൊഴി ചൊല്ലി
നീ നടന്നു മറഞ്ഞതും നോക്കി ഞാൻ നിന്നു

നിർവികാരനായി, നിശബ്ദനായി, നിന്നു ഞാൻ
സൗഹൃദങ്ങളും ബന്ധങ്ങളും ഇല്ലാതെ
ഈ വീഥിയിൽ, നഷ്ട പ്രണയത്തിന്റെ രക്തസാക്ഷിയായ്
ഏകനായ്...
---------------------

1 അഭിപ്രായം:

  1. ബ്ലോഗില്‍ സീനിയര്‍ ആണല്ലോ
    2012-ല്‍ ബ്രേക്ക് വന്നതിനുശേഷം പതിനാലില്‍ വീണ്ടും വന്നതില്‍ സന്തോഷം. ഫോളോ ചെയ്യാനുള്ള സൂത്രം ഇല്ലാത്തത് ഒരു കുറവാണ്. എന്തായാലും ആശംസകള്‍. ഇനി പോസ്റ്റ് വായിക്കട്ടെ

    മറുപടിഇല്ലാതാക്കൂ