2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

സമ്മാനം...

എൻ പിറവി മുതൽ അന്ത്യയാത്ര വരെ………..
കൊതിച്ചിടാതെനിക്കു ലഭിച്ചൊരാ സൌഭാഗ്യങ്ങളെ,
സമ്മാനമായി എനിക്കേകിയൊരാ അദൃശ്യ കരങ്ങളേ….
നിങ്ങൾക്കേകുന്നു എൻ ജീവാമൃതത്തിൽ കുതിർന്നൊരായിരം
പ്രണാമങ്ങൾ…….

സ്വർഗ്ഗദൂതരെപ്പോൽ പാടിപ്പറന്നു നടക്കും കിളികളും,
ഭൂമിക്കു പട്ടുടയാട ചാർത്തി നിൽക്കും പുഷ്പവാടികളും,
നിറഞ്ഞു നിൽക്കുമീ സുന്ദര സൌധത്തിൽ പിറന്നു വീഴാൻ
ലഭിച്ചൊരവസരമാണെന്റെ സൗഭാഗ്യം.

കപടബന്ധങ്ങളും വഞ്ചനാ സ്നേഹവും അരങ്ങുവാഴുമീ..
മരീചികയാം സമൂഹത്തിൻ കൂരിരുൾപ്പടർപ്പിൽ
നിർലോഭ സ്നേഹം ചൊരിഞ്ഞെന്നെ സംരക്ഷിച്ചൊരാ
അമ്മ തൻ മാതൃത്വ കവചമാണെൻ ജീവസൗഭാഗ്യം.

വർഷങ്ങൾ മാറിമറിഞ്ഞതും, ൠതുക്കൾ പെയ്തൊഴിഞ്ഞതും,
പിന്നെയെല്ലാ മാറ്റത്തിനും മൂകസാക്ഷിയായ് നിൽക്കുമാ,
കിളിച്ചുണ്ടൻ മാഞ്ചുവട്ടിൽ വച്ചൊരിത്തിരി നാണത്തിൻ കുങ്കുമ-
മണിഞ്ഞവളെനിക്കേകിയ ചെറുമുത്തമാം സമ്മാനവും…

പിന്നെ ബാല്യത്തിൻ ചാപല്യം കടന്നു കൗമാരവും യൗവ്വനവും
പൂത്തുലഞ്ഞൊരാ ദിനങ്ങളിൽ പലതുമെൻ സൗഭാഗ്യങ്ങളായ്
മാറിയതും ഒടുവിൽ, വിരഹമെന്ന കനൽക്കട്ട
സമ്മാനമായി നൽകിയവൾ മറഞ്ഞതെൻ നിർഭാഗ്യമോ?...

സൗഹൃദത്തിന്റേ, നിസ്വാർത്ഥ സ്നേഹത്തിന്റേ നാൾവഴികളിൽ
അവളെനിക്കേകിയ പിറന്നാൾ സമ്മാനങ്ങളും,
ചിരിച്ചും കളിച്ചും പരസ്പരമൊരു താങ്ങായി, തീർന്നൊരെൻ
ആത്മ മിത്രങ്ങളാണെൻ പുതു സമ്മാനങ്ങൾ.

ദാമ്പത്യമെന്ന മഹാസാഗരത്തിൻ മുത്തുകളും ചുഴികളും,
സ്വപ്നങ്ങളായ് മാറിയൊരാ യൗവന തുടിപ്പുകൾക്കിടയിൽ
വിലപ്പെട്ടൊരാ വരും വർഷങ്ങൾ മാത്രമെന്തേ മടിച്ചു നിന്നൂ..
എനിക്കായ് ഒരു ചെറു സമ്മാനപ്പൊതി ഒരുക്കിടാൻ……

ഒടുവിലീ സുന്ദരലോകത്തു നിന്നും വിടവാങ്ങി പിരിയുമാ വേളയിൽ,
എന്നും സമ്മാനങ്ങൾ കൊതിച്ചോരെനിക്കായ് വിധി
മാറ്റി വച്ചൊരാ ചുടുകണ്ണീരിൽ കുതിർന്ന കോടിമുണ്ടും
ഒരു കൊച്ചു സമ്മാനമായ്… എന്റെ അന്ത്യ സമ്മാനം……….

..

7 അഭിപ്രായങ്ങൾ:

  1. ആദ്യത്തെ പെഗ് എന്‍ടെ..
    പ്രിയ സുഹ്രുത്തെ.....പൊതുവെ കാണുന്ന വിരഹം ​ ഇവിടെയും വേന്ടയിരുന്നു..... നഷ്ടപ്പെടലിന്റെ വേദനയില്‍ ഊളിയിട്ടിരിക്കതെ അതില്‍ നിന്നും ഇനിയെങ്കിലും കരകയരൂ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2009, ഓഗസ്റ്റ് 9 4:37 PM

    എന്താടോ വാരിയരെ താന്‍........

    ആശാനെ തനിക്ക്‌ സമാനം കിട്ടിയാലും സകടമാണോ ?

    തനിക്ക്‌ ഈ ഒരു ഭാവമേ ഉളൂ.?

    അടുത്ത പ്രാവിസം സന്തോഷത്തെ പട്ടി സോറി പറ്റി എഴുതിയെകണം കേട്ടോ

    കൊല്ലം സോറി കൊല്ലും സോറി കൊള്ളം സോറി കൊള്ളാം

    ഇനിയും പ്രതിഷയോടെ അന്ധന്‍ സോറി അനധ്ന് അജ്ഞാതന്‍

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചാലും വളരും....വയിച്ചില്ലെങ്ങില്‍ വളയും

    ente blog kanumallo?

    മറുപടിഇല്ലാതാക്കൂ